അന്വേഷണം പാതയും പൊരുളും
Product details
അന്വേഷണം :മനുഷ്യകുലം ഒരു അഭൂതപൂര്‍വ്വമായ
പ്രതിസന്ധിയില്‍ ആണ്.
അതില്‍ നിന്ന് പുറത്തേക്കൊരു വഴിയുണ്ടോ?
എന്താണ് പുറത്തേക്കുള്ള വഴി ?
ആ വഴിയിലേക്ക് ആര് നയിക്കും?
ശാശ്വതമായ പരിഹാരമെന്തെങ്കിലുമുണ്ടോ?
ഇങ്ങനെയൊരു സാധ്യത മാത്രമാണോ മനുഷ്യനുള്ളത്?
പരിഹാരമില്ലാത്ത പ്രശ്നമില്ലെന്നത് സത്യം. എന്നാല്‍
എങ്ങനെയാ പരിഹാരത്തിലെത്തിച്ചേരും?
നിര്‍ഭാഗ്യവശാല്‍ നാം പരിഹാരം തേടിക്കൊണ്ടിരിക്കുന്നത് മറ്റെവിടെയോ
ആണ്. പുറമേയാണ് പ്രശ്നമെങ്കിലും പരിഹാരം തേടേണ്ടത്
അകമേയാണ്. അവിടെയാണ് അന്വേഷണത്തിന്റെ പ്രസക്തി.
എന്തുകൊണ്ടാണ് നമ്മള് നിരര്‍ത്ഥകമായ വിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്നത്?
നാം ആരുടെയെങ്കിലും കയ്യിലെ കളിപ്പാവകളാണോ?
ആണെങ്കില്‍ ആരാണതിനഉത്തരവാദി?
നാം മതമല്ലേ ഉത്തരവാദികള്‍ ?
എന്താണ് അന്വേഷണം?
മനുഷ്യന് ജന്മനാ ഒരു അന്വേഷണ ത്വരയുണ്ട്.
സ്വതന്ത്രമായ ചിന്തകള്‍ അന്വേഷണത്തിലേക്ക് നയിക്കുന്നു.
അന്വേഷണം പരിശുദ്ധമായ ജ്ഞ ാനമാണ്. ചോദ്യങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതും പിന്തുടരുന്നതും മനുഷ്യ
സഹജമാണ്. എല്ലാ പ്രബുദ്ധമായ ചോദ്യങ്ങളും
അന്വേഷണത്തിന്റെ ഭാഗമാണ്.
1. ഞാന്‍ ആരാണ് ?
2. ഞാന്‍ എവിടെ നിന്നു വന്നു ?
3. ഞാന്‍ എങ്ങോട്ടു പോകുന്നു ?
4. എന്താണ് എന്റെ ജീവിത ലക്ഷ്യം ?
5. എങ്ങനെ ഞാനെന്റെ ജീവിതത്തെ മികവുറ്റതാക്കും ?
6. മനുഷ്യകുലത്തിന്റെ ദുഃഖത്തിന്റെ കാരണമെന്താണ് ?
7. എന്താണ് എന്റെ ഉത്തരവാദിത്തം ?
8. എന്താണ് ജനനം ?
9. എന്താണ് ജീവിതം ?
10.എന്താണ് മരണം ?
അപ്രസക്തവും അസംബന്ധവുമായ നിഗമനങ്ങള്‍
ഇല്ലാതെ ജീവിക്കാന്‍ ഇത്തരം പ്രബുദ്ധമായ ചോദ്യങ്ങള്‍ നമ്മെ
സഹായിക്കും. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഒരു
മഹത്തരമായ ജീവിതം സാധ്യമാക്കും. ജീവിതത്തില്‍
വിജയിക്കാന്‍ നമുക്കാവശ്യം ആവനാഴി നിറയെ ഉത്തരങ്ങള്‍
അല്ല, മറിച്ച് മൂര്‍ച്ചയേറിയ ചോദ്യങ്ങളാണ്.
അന്വേഷണം ഈ ഗുണങ്ങളിലേക്ക് നയിക്കുന്നു.
1. ശരിയായ തിരിച്ചറിവ്.
2. വിവേകം.
3. വ്യക്തതയുള്ള ചിന്തകള്‍.
4. പരിശുദ്ധമായ മനസ്സ്.
5. യാഥാര്‍ത്ഥ്യത്തോടുള്ള അടുപ്പം.
6. സൂക്ഷ്മത.
7. ഇഹലോകത്തും പരലോകത്തും നന്മയുള്ള
ജീവിതം.
8. കര്‍മ്മ സാമര്‍ഥ്യം.
9. സ്വപ്ന സാക്ഷാത്കാരം.
10. മനുഷ്യരാശിയ്ക്കു ലഭിക്കാവുന്ന ഏറ്റവും നല്ല
സേവനം.
11. ശാരീരിക, മാനസിക ആരോഗ്യം.
12. സത്യമുള്ള നേതൃത്വ പാടവം.
13. മനുഷ്യനെ സംശയത്തില്‍ നിന്ന് സ്പഷ്ടതയിലേക്ക്
നയിക്കുന്നു.
14. ആത്മ സാക്ഷാത്കാരം.